Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Meeting Held

Kottayam

ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ: ആ​ലോ​ച​നാ​യോ​ഗം ന​ട​ത്തി

മു​ണ്ട​ക്ക​യം: സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കു​ന്ന ല​ഹ​രി​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ പ​ദ്ധ​തി​യു​ടെ മു​ണ്ട​ക്ക​യം മേ​ഖ​ലാ​ത​ല പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം 26ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് മു​ണ്ട​ക്ക​യം ടൗ​ണി​ൽ ന​ട​ക്കും.
പൊ​തു​ജ​ന​ങ്ങ​ളു​ടെ​യും സ്കൂ​ൾ, കോ​ള​ജ്, സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ, വ്യാ​പാ​രി വ്യ​വ​സാ​യി, ഓ​ട്ടോ​റി​ക്ഷാ തൊ​ഴി​ലാ​ളി​ക​ൾ തു​ട​ങ്ങി​യ​വ​രു​ടെ​യും പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

ഇ​തി​ന്‍റെ ഭാ​ഗ​മാ​യി മു​ണ്ട​ക്ക​യം പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ആ​ലോ​ച​നാ​യോ​ഗം ന​ട​ത്തി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സൂ​സ​മ്മ മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ണ്ട​ക്ക​യം സി​ഐ സ​ജീ​വ് കു​മാ​ർ പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ൽ​കി.

കോ​രു​ത്തോ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​എ​ൻ. പീ​താം​ബ​ര​ൻ, എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ, ത്രി​ത​ല പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ, വി​വി​ധ രാ​ഷ്‌​ട്രീ​യ​ക​ക്ഷി നേതാ​ക്ക​ൾ, സ്കൂ​ൾ-​കോ​ള​ജ് പ്ര​തി​നി​ധി​ക​ൾ, വ്യാ​പാ​രി വ്യ​വസാ​യി പ്ര​തി​നി​ധി​ക​ൾ എ​ന്നിവ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടുത്തു.

Latest News

Corehub Up